മുൻകരുതലായിട്ടാണ് പുളിഞ്ചോട് മീൻ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഭാഗം ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതെന്ന് എൽദോ എബ്രഹാം എംഎൽഎ അറിയിച്ചു.

പായിപ്ര:സുരക്ഷാ മുൻകരുതലായിട്ടാണ് പുളിഞ്ചോട് മീൻ മാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഭാഗം ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതെന്ന് എൽദോ എബ്രഹാം എംഎൽഎ അറിയിച്ചു.കൂടാതെ മൂവാറ്റുപുഴയിൽ ഭയാനക സാഹചര്യമില്ലെന്നും ,വാർഡുകൾ മുഴുവനായി പ്രഖ്യാപിച്ചിട്ടില്ലെന്നും ,പുളിഞ്ചോട് മാർക്കറ്റ് ഇരിക്കുന്ന ഭാഗം മാത്രമാണ് ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചതെന്നും എം എൽ എ എൽദോ എബ്രഹാം മുവാറ്റുപുഴന്യൂസിനോട് വ്യക്തമാക്കി .പുളിഞ്ചോട് മത്സ്യ മാർക്കറ്റിന്റെ ഒരു ഭാഗം മുനിസിപ്പാലിറ്റിയിലെ ഒന്നാം വാർഡിലും ,മറു ഭാഗം ഇരുപത്തിയെട്ടാം വാർഡിലുമാണ്.ഇക്കാരണത്താലാണ് പ്രഖ്യാപനം.നിലവിൽ ഈ വാർഡുകളിൽ കോവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അന്യസംസ്ഥാനത്തു നിന്നുൾപ്പെടെ ആയിരക്കണക്കിനാളുകൾ ദിവസേന മൽസ്യമാർക്കറ്റിൽ എത്തുന്നത് കോവിഡ് വ്യാപന സാധ്യത കൂട്ടുന്നു.ഇത് മുന്നിൽ കണ്ട് മുൻകരുതൽ എന്ന നിലയിലാണ് മുനിസിപ്പാലിറ്റിയിലെ 1,28വാർഡുകളിൽ മത്സ്യമാർക്കറ്റ് ഉൾപ്പെടുന്ന ഭാഗം മാത്രം ഹോട്ട്സ്പോട്ട് ആക്കിയതെന്നും എംഎൽഎ വ്യക്തമാക്കി.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

എറണാകുളം ജില്ലയിലെ എളങ്കുന്നപ്പുഴ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14, 15 കാളമുക്ക് മാര്‍ക്കറ്റ്), മൂവാറ്റുപുഴ മുന്‍സിപ്പാലിറ്റി (1, 28 പേഴക്കാപ്പിള്ളി മാര്‍ക്കറ്റ്), കുമ്പളങ്ങി (5, 9), കളമശ്ശേരി മുന്‍സിപ്പാലിറ്റി (36), തിരുവാണിയൂര്‍ (6), രായമംഗലം (13, 14), കാവലങ്ങാട് (11), കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍ (11), കല്ലാര്‍ (3), പനത്തടി (11), കയ്യൂര്‍-ചീമേനി (11), കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം (5), പായം (2), അഞ്ചരക്കണ്ടി (9), മങ്ങാട്ടിടം (17), പത്തനംതിട്ട ജില്ലയി കല്ലൂപ്പാറ (13), മലയാലപ്പുഴ (3, 11), കൊട്ടങ്ങല്‍ (2), പാലക്കാട് ജില്ലയിലെ നെല്ലായ (11), കൊല്ലങ്ങോട് (2), വല്ലാപ്പുഴ (5, 13, 16), കോഴിക്കോട് ജില്ലയിലെ നാദാപുരം (എല്ലാ വാര്‍ഡുകളും), തൂണേരി, തൃശൂര്‍ ജില്ലയിലെ അരിമ്പൂര്‍ (5), ആതിരപ്പള്ളി (4), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് (താലൂക്ക് മുഴുവനും), രാമങ്കരി (9), വയനാട് ജില്ലയിലെ പുല്‍പ്പള്ളി (എല്ലാ വാര്‍ഡുകളും), പൂത്താടി (4, 5), കോട്ടയം ജില്ലയിലെ അയ്മനം (6) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Back to top button
error: Content is protected !!