നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍

പുലിക്കുന്നേപ്പടി നാഷ്ണൽ ക്ലബ്ബ് വാർഷികവും, ഓണാഘോഷവും നടത്തി.

 

പുലിക്കുന്നേപ്പടി നാഷ്ണൽ ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിൻ്റെ ഇരുപത്തിരണ്ടാം വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു. എം എൽ എ ആൻ്റണി ജോൺ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് മുഹമ്മദ് ഷാലു അദ്ധ്യക്ഷത വഹിച്ചു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് പ്രതിഭകളെ ആദരിച്ചു. വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് സമ്മാനദാനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിസാമോൾ ഇസ്മയിൽ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ എ എ രമണൻ, എം എം ബക്കർ, കെ കെ മൈതീൻ കുന്നേക്കുടി, എം എം ഷെബീർ, പി സി അനിൽകുമാർ, എം എ ഷംനാദ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടേയും, മുതിർന്നവരുടേയും, കലാ, കായിക മത്സരങ്ങളും, പായസവിതരണവും നടത്തി.

Back to top button
error: Content is protected !!