പൊതുസ്ഥലങ്ങളില്‍ ഓണാഘോഷ പരിപാടികള്‍ പാടില്ല; കർശന നിയന്ത്രണം

മൂവാറ്റുപുഴ: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ജ​ന​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ല്‍ ഓ​ണം ആ​ഘോ​ഷി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗം തീ​രു​മാ​നി​ച്ചു.

കോ​വി​ഡ്-19 മഹാമാരി വ​ര്‍​ധി​ച്ചു​ വ​രു​ന്ന സാ​ഹ​ച​ര്യ​വും ഓ​ണ​ത്തി​ര​ക്കും ക​ണ​ക്കി​ലെ​ടു​ത്ത് മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കും. കൂടാതെ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. പൊ​തു​യി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നു പോ​ലീ​സ് ഉ​റ​പ്പ് വ​രു​ത്ത​ണം.മു​ന്‍ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​ഷ്ക​ര്‍​ഷി​ച്ച​തു​പോ​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ പാ​ടി​ല്ല. പൊ​തു​സ്ഥ​ല​ങ്ങ​ളി​ലു​ള്ള ഓ​ണ​സ​ദ്യ​യും പാ​ടി​ല്ല. ഷോ​പ്പു​ക​ള്‍ രാ​വി​ലെ ഏ​ഴു മ​ണി മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ തു​റ​ക്കാം.

ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ ഹോ​ട്ട​ലു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാം. ഹോ​ട്ട​ലു​ക​ള്‍ രാ​ത്രി ഒ​മ്ബ​തു വ​രെ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം. മി​ക്ക​വാ​റും ഹോ​ട്ട​ലു​ക​ളും റി​സോ​ര്‍​ട്ടു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. അ​ണു​മു​ക്ത​മാ​ക്കി കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ഇ​വ തു​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കും.

ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്ന് ധാ​രാ​ളം പൂ​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നാ​ല്‍ മു​ന്‍​ക​രു​ത​ലെ​ടു​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Back to top button
error: Content is protected !!