പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവ്

ഇടുക്കി: പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2023-24 അധ്യയനവര്‍ഷം പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂണ്‍ 6 ന് ചൊവ്വാഴ്ച 12 മണിക്ക് സ്‌കൂളില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം/കേരള നഴ്സ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ അംഗീകരിച്ച ഹെല്‍ത്ത് വര്‍ക്കേഴ്സ് സര്‍ട്ടിഫിക്കറ്റും നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും/ജി.എന്‍.എം /ബി.എസ്.സി നഴ്സിംഗ് ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവരും പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമായിരിക്കണം. പട്ടികവര്‍ഗ വിഭാഗ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447828087, 04862-291354.

Back to top button
error: Content is protected !!