ആവോലി പഞ്ചായത്തില്‍ പൊതുബോധവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കും

വാഴക്കുളം: ആവോലി പഞ്ചായത്തില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ജില്ല വ്യവസായ കേന്ദ്രത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ പൊതു ബോധവല്‍ക്കരണ ശില്‍പശാല
സംഘടിപ്പിക്കും. ബുധനാഴ്ച രാവിലെ പത്തിന് ആവോലി പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബിള്‍ സാബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആന്‍സമ്മ വിന്‍സെന്റ്, വി.എസ് ഷെഫാന്‍,ബിന്ദു ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, ശ്രീനി വേണു, കെ.കെ ശശി, സൗമ്യ ഫ്രാന്‍സിസ്, ബിജു ജോസ്, പ്രീമ സിമിക്‌സ്, സെല്‍ബി പ്രവീണ്‍, ഷാജു വടക്കന്‍, അഷറഫ് മൊയ്തീന്‍, രാജേഷ് പൊന്നും പുരയിടം, സെക്രട്ടറി എസ്. മനു, സ്മിത വിനു,എം.ആര്‍ യദുകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.മുവാറ്റുപുഴ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ എ.മുഹമ്മദ് റാസി ക്ലാസ് നയിക്കും. ഉത്പാദന,സേവന, വാണിജ്യ മേഖലകളിലെ സംരംഭങ്ങള്‍ സംബന്ധിച്ചാണ്ശില്‍പശാല ഒരുക്കിയിരിന്നത്.

 

Back to top button
error: Content is protected !!