ഇ.. 215 പി.എസ്.ബേബിക്ക് …ഇനി വിശ്രമത്തിൻ്റെ നാളുകൾ..

ഇ.. 215 പി.എസ്.ബേബിക്ക് …ഇനി വിശ്രമത്തിൻ്റെ നാളുകൾ..

കോലഞ്ചേരി: 1977 ൽ രാജ്യത്തിൻ്റെ കാവൽക്കാരനായി പൊതുജീവിതം ആരംഭിച്ച് ഒടുവിൽ കേരള പോലീസിൽ ഹോം ഗാർഡായി വിരമിക്കുന്ന പി.എസ് ബേബി ഇനി വിശ്രമജീവിതത്തിലേക്ക്. സ്തുത്യർഹ സേവനത്തിൻ്റെ നല്ല ഓർമ്മകൾ സമ്മാനിച്ചു കൊണ്ടാണ് ഇന്ത്യൻ പട്ടാളക്കാരനായിരുന്ന ബേബി സർ റിട്ടയർ ജീവിതത്തിലേക്ക് നടന്നു നീങ്ങുന്നത്.മഴുവന്നൂർ കടയ്ക്കനാട് സ്വദേശിയായ ബേബി കഴിഞ്ഞ പത്തര വർഷക്കാലം കേരള പോലീസിൽ ഹോം ഗാർഡായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ്റെ പരിധിയിൽ വരുന്ന കോലഞ്ചേരി ജംഗ്ഷനിലെ വളരെ പ്രധാനപ്പെട്ട ട്രാഫിക്ക് പോയിൻറ്റിലെ ഡ്യൂട്ടിയിലൂടെയായിരുന്നു ബേബി സാർ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും പ്രിയപ്പെട്ടവനായി മാറിയത്. കട്ട മീശക്കൊപ്പം വട്ട കൂളിംഗ് ഗ്ലാസും അണിഞ്ഞ് ഡ്യൂട്ടി നോക്കിയിരുന്ന ബേബി സ്കൂൾ -കോളജ് വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വ്യാപാരി സുഹൃത്തുക്കൾക്കും പ്രിയപെട്ടവനായിരുന്നു. വരിവരിയായി വരുന്ന വിദ്യാർത്ഥികളെ സുരക്ഷിതമായി വഴി മുറിച്ച് കടത്താൻ ഈ അദ്ധ്യായന വർഷം ആയില്ലല്ലോ എന്ന ദുഃഖം മാത്രമേ ബേബി സാറിനുള്ളൂ.1977 ൽ മിലിട്ടറി ജീവിതം ആരംഭിച്ച് രാജ്യ സേവനത്തിൻ്റെ 17 വർഷം പൂർത്തിയാക്കിയ ബേബി കെ.എസ്.എഫ്.ഇ യിലും, കെല്ലിലും സേവനമനുഷ്ഠിച്ചിരുന്നു. പട്ടാളത്തിലായിരുന്നപ്പോൾ ബാംഗ്ലൂർ, കാശ്മീർ തുടങ്ങി ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനസേനയിലും പങ്കാളിയായിരുന്നു. യൂണിഫോമിലും സ്നേഹം വിളമ്പിയ ബേബി സാറിന് സഹപ്രവർത്തകർക്കും, വ്യാപാരി സുഹൃത്തുക്കൾക്കും, നൂറ് കണക്കിന് വിദ്യാർത്ഥികൾക്കുമൊപ്പം മധുരമാർന്ന റിട്ടയർ ജീവിതം നേരുന്നു.. (സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)

Back to top button
error: Content is protected !!