മണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു

മൂവാറ്റുപുഴ: പെരുമ്പാവൂര്‍ എംസി റോഡില്‍ മണ്ണൂരിലെ ഹിന്ദുസ്താന്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു.ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കൊച്ചുകുട്ടിയടക്കം മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. കോട്ടക്കല്‍ സ്വദേശി ബിനീഷാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചു, കോമളം, ഡ്രൈവറായ രാജേഷ് എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും, ആലുവ രാജഗിരി ആശുപത്രിയിലും, പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Back to top button
error: Content is protected !!