കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുട്ടിക്ക് പഠന സഹായം നൽകി.വാഴക്കുളത്തെ ട്വൻറി-ട്വൻ്റി പ്രവർത്തകർ

 

 

വാഴക്കുളം:കോവിഡ് ബാധിച്ചു മരിച്ചയാളുടെ കുട്ടിക്ക് പഠന സഹായം നൽകി.വാഴക്കുളത്തെ ട്വൻറി-ട്വൻ്റി പ്രവർത്തകരാണ് പഠന സഹായം നൽകിയത്.

വാഴക്കുളത്ത് ഹെയർ കട്ടിംഗ് സ്ഥാപനം നടത്തിയിരുന്ന സിബി കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം മരണപ്പെടുകയായിരുന്നു.
സിബിയുടെ മകളുടെ ഉപരിപഠനാവശ്യത്തിനാണ് ഇറ്റലിയിലുളള ട്വൻറി-ട്വൻ്റി പ്രവർത്തകനായ ബേബി എടപ്പാട്ട് സഹായം നൽകിയത്.

വാഴക്കുളം സി.ഐ സി.ജയകുമാർ ധനസഹായം കൈമാറി. വാഴക്കുളം ട്വൻറി-ട്വൻ്റി കോ-ഓർഡിനേറ്റർ ബേബി പൈക്കാട്ട് നേതൃത്വം നൽകി.

Back to top button
error: Content is protected !!