വിജയത്തേരിലേറി ആയവന സ്കൂൾ

ആയവന: നൂറു ശതമാനം വിജയം ആവർത്തിച്ച് ആയവന സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ. ഈ വർഷം എസ് എസ് എൽ സി പരീക്ഷ എഴുതിയ 75 വിദ്യാർഥികളിൽ എല്ലാവരും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കി ഉപരിപഠനത്തിന് അർഹരായി. ഒൻപത് വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ രണ്ടു വിദ്യാർഥികൾ ഒൻപതു വിഷയങ്ങൾക്കും മൂന്നു പേർ എട്ടു വിഷയങ്ങൾക്കും എ പ്ലസ് നേടി. വിജയികളായ മുഴുവൻ വിദ്യാർഥികൾക്കും മാനേജ്മെന്റ് അഭിനന്ദനങ്ങൾ അറിയിച്ചു

Back to top button
error: Content is protected !!