പള്ളിത്താഴത്ത് പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു

ഇലഞ്ഞി: പഞ്ചായത്തിലെ പത്ത് വര്‍ഷക്കാലമായി മുത്തോലപുരം പള്ളിത്താഴത്ത് പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോര്‍ നിര്‍ത്തലാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. വിറ്റുവരവ് കുറഞ്ഞതിനെ തുടര്‍ന്നാണ് മാവേലി സ്റ്റോര്‍ അടച്ചുപൂട്ടിയതെന്നാണ് അധികൃതര്‍ പറയുന്നത്. മുത്തോലപുരം പള്ളിത്താഴത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മാവേലി സ്റ്റോര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ സപ്ലൈസ് എം.ഡി ശ്രീറാം വെങ്കിട്ടരാമന് ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനിലിന്റെ നേതൃത്വത്തില്‍ വൈസ് പ്രസിഡന്റ്‌റ് എം.പി. ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ജിനി ജിജോയ്, അംഗങ്ങളായ സുരേഷ് ജോസഫ്, സുജിത സദന്‍ എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കി. ഇലഞ്ഞി പഞ്ചായത്തിലെ 3,4,5,9 വാര്‍ഡുകളില്‍ ഉള്ളവരും ഉഴവൂര്‍, വെളിയന്നൂര്‍ പഞ്ചായത്തിലുള്ളവരും ഈ മാവേലി സ്റ്റോറിനെയാണ് ആശ്രയിച്ചിരുന്നത്. അനൂപ് ജേക്കബ് എംഎല്‍എ മന്ത്രിയായിരുന്ന കാലയളവിലാണ് ഇവിടെ മാവേലി സ്റ്റോര്‍ അനുവദിച്ചത്.

Back to top button
error: Content is protected !!