കോലഞ്ചേരി

പെട്രോൾ, ഡീസൽ, പാചക വാതക വിലവർധനവിനെതിരെ കോൺഗ്രസ്സ് പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു.

 

കോലഞ്ചേരി : പെട്രോൾ, ഡീസൽ, പാചക വാതകത്തിന്റെ വില ദിനം പ്രതി വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മഴുവന്നൂർ, ഐരാപുരം, പുത്തൻകുരിശ്, തിരുവാണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ ധർണ നടത്തി. പെട്രോൾ, ഡീസൽ വില വർദ്ധനവ് നാട്ടിൽ വില കയറ്റം ഉണ്ടാക്കിയതായി മഴുവന്നൂരിൽ ധർണ ഉൽഘാടനം ചെയ്തു കൊണ്ടു ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി സി. പി ജോയ് പറഞ്ഞു. തിരുവനന്തപുരത്തു സമരം ചെയ്യുന്ന പി. എസ്. സി ഉദ്യോഗാർഥികൾക്ക് യോഗം ഐക്യദാർട്യം പ്രകടിപ്പിച്ചു. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചു സമരം ഒത്തു തീർപാക്കണം എന്നും യോഗം ആവശ്യപ്പെട്ടു. പ്രതിഷേധ ധർണ്ണയിൽ മഴുവന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ ടി. ഒ. പീറ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ്‌മാരായ മാത്യു കുരുമോളത്, അരുൺ വാസു, ജനറൽ സെക്രട്ടറിമാരായ ജെയിംസ് പാറക്കട്ടേൽ, എൽദോ പോൾ, എം. എസ് ഭദ്രൻ,മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഭാരവാഹികളായ വി. ടി. ബേബി, ബിജു വര്ഗീസ്, പി. കെ എൽദോ, ബെന്നി മാത്യു, കെ ലോഹിതാക്ഷൻ നായർ, എൽദോ ചേലാടാൻ, സിബിൻ അബ്രഹാം, ഒ. കെ വര്ഗീസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ബേസിൽ തങ്കച്ചൻ, എൽദോ വര്ഗീസ്, ജൈസൽ പി രാജു, ബിനോയ്‌ വീട്ടൂർ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ഷിബി ഷൈജു, എൽമി അബ്രഹാം, ബിയ എബി എന്നിവർ സംസാരിച്ചു.
ഐക്കരനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയിരുപ്പിൽ സായാഹ്ന ധർണ്ണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി എം.ടി. ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് കെ.പി. സ്കറിയ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രടി ബിനീഷ് പുല്യാട്ടേൽ, എം.കെ. വേലായുധൻ, എം.എ. പൗലോസ് , ബാബു ജോൺ,വി.എം.ജോർജ്, എ.വി.പൗലോസ്, സുഭാഷ്.ടി.ജോസഫ്, ബേബി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാണിനാട് വച്ച് നടത്തിയ പ്രതിഷേധ സായാഹ്‌ന ധർണ്ണയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി വറുഗീസ് ജോർജ്ജ് പള്ളിക്കര ഉൽഘാടനം ചെയ്തു .പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി എൻ വൽസലൻ പിള്ള അദ്ധൃക്ഷത വഹിച്ചു.മറ്റ് നേതാക്കളായ കെ പി ഗീവർഗീസ് ബാബു, ബെന്നി പുത്തൻവീട്ടിൽ, ജോർജ് ചാലിൽ, മഞ്ജു വിജയധരൻ, റെജി മത്തോക്കിൽ, അരുൺ പാലിയത്ത്, എം എം ലത്തീഫ്, സജിത പ്രദീപ്‌, കെ വി മത്തായി, അബ്ദുൽ ജബ്ബാർ, എൽദോ മാത്യു, പി കെ സുകുമാരൻ, കെ കെ ജോസഫ്,ബേസിൽ സ്ലീബ,തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
തിരുവാണിയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായഹ്ന ധർണ്ണയും അടുപ്പുകൂട്ടൽ സമരവും നടത്തി. മണ്ഡലം പ്രസിഡൻ്റ് വിജു പാലാൽ അദ്ധ്യക്ഷത വഹിച്ച യോഗം ഡി.സി.സി സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്തംഗം ലിസ്സി അലക്സ് ,ബിജു വി ജോൺ ,വി.പി . ജോർജ്ജ്, എൻ.റ്റി. സുരേഷ് ,ലിസ്സി കുരിയാക്കോസ് ,സജി പീറ്റർ ,എൽദോ ജോർജ് ,ലിജോ മാളിയേക്കൽ പ്രദീപ് നെല്ലിക്കുന്നത്ത് ,എന്നിവർ പ്രസംഗിച്ചു .
( സജോ സക്കറിയ ആൻഡ്രൂസ് – കോലഞ്ചേരി)
( ഫോട്ടോ:മഴുവന്നൂർ മണ്ഡലം നടത്തിയ സായാഹ്ന ധർണ്ണ )

Back to top button
error: Content is protected !!
Close