രാഷ്ട്രീയം

പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി.

 

മൂവാറ്റുപുഴ: പാചക വാതകത്തിന്റെയും പെട്രോൾ ഉത്പന്നങ്ങളുടെയും
വില വർദ്ധനവിനെതിരെ കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി. മൂവാറ്റുപുഴ നെഹ്‌റു പാർക്കിൽ നടന്ന അടുപ്പ് കൂട്ടി സമരം ഡി.കെ.റ്റി.എഫ്. സംസ്ഥാന പ്രസിഡന്റ്‌ ജോയി മാളിയെക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. അബിത് അലി, മുഹമ്മദ്‌ റഫീഖ്, ഷാൻ മുഹമ്മദ്‌, റിയാസ് താമരപ്പിള്ളിൽ, റംഷാദ് റഫീഖ്, ജെറിൻ ജേക്കബ് പോൾ, ടിന്റോ ജോസ് എള്ളിൽ, ഫൈസൽ വടക്കെന്നത്, എവിൻ എൽദോസ്, സൈജു ഗോപിനാഥ്‌, ആൽബിൻ കുര്യൻ, അമൽ ബാബു, സച്ചിൻ സി. ജമാൽ, സിദ്ധീഖ് പേടമാൻ, ഖാലിദ് ഷാ, എൽദോ ബാബു വട്ടക്കാവിൽ, അബി പൊങ്ങാനത്തിൽ, ജോപോൾ ജോൺ, സച്ചിൻ ഷാജി, മൂസ മുഹമ്മദ്, ഷെഫാൻ വി.എസ്., അമീർ അലി, സഞ്ജു ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close