മൂവാറ്റുപുഴരാഷ്ട്രീയം

ഇന്ധന വിലവർത്ഥന വിനെതിരെ പ്രതിഷേധ സംഗമം.

 

മൂവാറ്റുപുഴ: ഇന്ധന വിലവർത്ഥന വിനെതിരെ എൽ ഡി എഫ് സംസ്ഥാന വ്യാപകമായി സംഘടി പ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
സി.പി.ഐ (എം) ജില്ലാ സെക്ടറിയേറ്റ് അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.
എൽ ഡി എഫ് നിയോജക മണ്ഡലം കൺവീനർ എൻ. അരുൺ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ഏരിയാ സെക്രട്ടറി എം ആർ പ്രഭാകരൻ സി.പി.ഐ മണ്ഡലം സെക്രട്ടറി റ്റി.എം. ഹാരിസ് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ.ഷൈൻ ജേക്കബ്, എം.എ സഹീർ , കെ.പി രാമചന്ദ്രൻ, സി.കെ സോമൻ , അഡ്വ.എ.എ അൻഷാജ് തുടങ്ങിയവർ പ്രസംഗിച്ചു.

ചിത്രം – ഇന്ധന വിലവർത്ഥന വിനെതിരെ എൽ ഡി എഫ് സംസ്ഥാന വ്യാപകമായി സംഘടി പ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം
സി.പി.ഐ (എം) ജില്ലാ സെക്ടറിയേറ്റ് അംഗം പി.എം. ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!
Close