സമര സമിതിയുടെ പ്രധിഷേധം: മണ്ണ് ഘനനം നിര്‍ത്തിവെച്ചു

കോലഞ്ചേരി: പുത്തന്‍കുരിശ് പഞ്ചായത്തിലെ പന്നിക്കോട്ട് താഴത്തെ മണ്ണ് ഘനനം സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പ് മറി കടന്നാണ് പെരുമഴയത്തും മണ്ണ് ഘനനം നടത്തിയത്. മഴക്കാലത്ത് മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശത്ത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രധിഷേധം ശക്തമാക്കുകയായിരുന്നു. ഇതോടെ താല്‍ക്കാലികമായി മണ്ണ് ഘനനം നിര്‍ത്തിവെച്ചു. നൂറ് കണക്കിന് യാത്രകക്കാര്‍ സഞ്ചരിക്കുന്ന ടാറിട്ട റോഡില്‍ ചെളി നിറഞ്ഞിരിക്കുകയാണ്. വാര്‍ഡ് മെമ്പര്‍ വിഷ്ണു വിജയന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് കാരക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍് ജെയ്‌സല്‍ ജബ്ബാര്‍, മണ്ഡലം പ്രസിഡന്റ് ഡെന്നി വര്‍ഗീസ് ജനകീയ സമിതി സെക്രട്ടറി അരുണ്‍ പി. മണി, പ്രസിഡന്റ് ജയചന്ദ്രന്‍, അരുണ്‍ പാലിയത്ത്, എം.എ. അനില്‍ എന്നിവരും പ്രധിഷേധ സമരത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!