മൂവാറ്റുപുഴയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

 

മൂവാറ്റുപുഴ : സ്വർണ്ണ കടത്ത് കേസിൽ സ്വപ്നയുടെ മൊഴിയിൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ
കള്ളക്കടത്തിനു കൂട്ട് നിന്ന മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവിശ്യപ്പെട്ട് മൂവാറ്റുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം കെ.പി.സി.സി സെക്രട്ടറി കെ. എം സലിം ഉൽഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.എസ് സലിം ഹാജി, നഗരസഭ ചെയർമാൻ പി പി എൽദോസ്,
പി.എം. അസീസ്, മുഹമ്മദ്‌ പനയ്ക്കൻ, സാബു പി വാഴയിൽ, ജിനു മടയ്ക്കൽ, കെ കെ ഉമ്മർ, എസ് മജീദ്, റഫീഖ് പൂക്കടശ്ശേരി, ഹിപ്സൺ എബ്രഹാം, കെ ഒ ജോർജ്,
ഹനീഫ രണ്ടാർ, എൽദോ ബാബു വട്ടക്കാവിൽ, ജിജോ പാപ്പലിൽ എന്നിവർ
നേതൃത്വം നൽകി.

മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവിശ്യപെട്ട് മുവാറ്റുപുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം കെ.പി.സി.സി സെക്രട്ടറി കെ എം സലിം ഉൽഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!