പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്ത് 18-ാം വാര്‍ഡിലെ എസ് വളവ് – കൂരിക്കാവ് റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. വൈകുന്നേരം 4.30ന് എസ് വളവിലാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എംസി റോഡില്‍ എസ് വളവില്‍ നിന്നുമാരംഭിച്ച് കൂരിക്കാവ്, പുന്നോപ്പാടി, അമ്പലംപടി വഴി വീട്ടൂരുമായി ബന്ധിപ്പിക്കുന്ന റോഡിലൂടെ വിദ്യാര്‍ഥികളടക്കം ദിവസേന നൂറുകണക്കിനാളുകളാണ് സഞ്ചരിക്കുന്നത്. ഒരു വര്‍ഷത്തിലധികമായി റോഡ് തകര്‍ന്ന് സഞ്ചാര യോഗ്യമല്ലാതായിട്ട്. ഇതിൽ പ്രേതിഷേധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Back to top button
error: Content is protected !!