കെഎസ്ആര്‍ടിസിയിലെ തുടര്‍ച്ചയായുള്ള ശമ്പള നിഷേധം: മൂവാറ്റുപുഴ ഡിപ്പോയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി

മൂവാറ്റുപുഴ: കെഎസ്ആര്‍ടിസിയിലെ തുടര്‍ച്ചയായുള്ള ശമ്പള നിഷേധത്തിനെതിരെ കെഎസ്ടി എംപ്ലോയീസ് സംഘ് എറണാകുളം ഈസ്റ്റ് ജില്ലയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ ഡിപ്പോയില്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി.മുഖ്യമന്ത്രി വാക്ക് പാലിക്കുണമെന്നാവശ്യപ്പെട്ടും, കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ശമ്പളം നല്‍കാതെ പട്ടിണിക്കിട്ട് കൊല്ലാകൊല ചെയുന്ന പിണറായി സര്‍ക്കാരിന്റെ ദുര്‍നടപടിക്കെതിരെയുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പ്രകടനവും ധര്‍ണ്ണയും നടത്തിയത്. ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.ആര്‍ രമേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി റ്റി.ബി സുധീര്‍, ജോയിറ്റ് സെക്രട്ടറി എല്‍ദോസ് മാത്യു, പിറവം യൂണിറ്റ് സെക്രട്ടറി അച്ചു എം ജി എന്നിവര്‍ പ്രസംഗിച്ചു. ജില്ല യൂണിറ്റ് ഭാരവാഹികളും,കോതമംഗലം, പെരുമ്പാവൂര്‍ ,മുവാറ്റുപുഴ, കൂത്താട്ടുകുളം ,പിറവം എന്നീ ഡിപ്പോകളില്‍ നിന്നുമുള്ള ജീവനക്കാരും ധര്‍ണ്ണ സമരത്തില്‍പങ്കെടുത്തു.

Back to top button
error: Content is protected !!