മൂവാറ്റുപുഴ

പന്തംകൊളുത്തി പ്രകടനം നടത്തി സർക്കാരിനെതിരെ പ്രതിഷേധവുമായി വിശ്വകർമ്മ സർവീസ് സൊസൈറ്റി.

 

മേക്കടമ്പ് : സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തള്ളിയതിൽ പ്രതിഷേധിച്ച് മേക്കടമ്പ് ശാഖയുടെ നേതൃത്വത്തിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി പന്തംകൊളുത്തി പ്രകടനം നടത്തി. വിശ്വകർമ്മ സമുദായത്തിന്റെ ആവശ്യങ്ങൾ പഠിക്കുവാനായി സർക്കാർ നിയോഗിച്ച ശങ്കരൻ കമ്മീഷൻ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി 21 നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചാണ് സർക്കാരിന് 2014 ൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിലെ സർക്കാർ ഈ റിപ്പോർട്ട് അപ്പാടെ തള്ളുകയാണുണ്ടായത്. ശാഖ പ്രസിഡന്റ് എ.എസ്. മുരളീധരൻ നേതൃത്വം നൽകിയ പരിപാടി വി എസ് എസ് താലൂക്ക് യൂണിയൻ കമ്മിറ്റിയംഗം ശ്രീ പ്രദീപ് കിഴക്കേക്കുടിയിൽ ഉദ്ഘാടനം ചെയ്തു. വിഎസ്എസ് മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് മനു ബ്ലായിൽ, ശാഖ സെക്രട്ടറി മുരുകൻ എൻ.എം തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!
Close