കെ.എസ്.യു. പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി.

 

മുവാറ്റുപുഴ: കെ.എസ്.യു. പ്രവർത്തകരെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പിൻവാതിൽ നിയമനത്തിനെതിരെ കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടെറിയേറ്റ് മാർച്ചിൽ സംസ്ഥാന പ്രസിഡന്റ്‌ കെ.എം. അഭിജിത്തിനും വനിതാ പ്രവർത്തകരടക്കം നിരവധി പ്രവർത്തകർക്കും സംഘർഷത്തിൽ മർദ്ദനം ഏറ്റിരുന്നു. കോൺഗ്രസ്‌ ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം നെഹ്‌റു പാർക്കിൽ അവസാനിച്ചു. കെ.എസ്.യു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറിൻ ജേക്കബ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ അമൽ ബാബു, സുബൈർ, എം.സി. വിനയൻ, കെ.എസ്.യു. ഭാരവാഹികളായ റംഷാദ് റഫീഖ്, ഫാസിൽ സൈനുദ്ധീൻ, ഇമ്മാനുവേൽ ജോർജ്, എബിൻ ജോയ്, അക്ഷയ് ടി.ടി., ആന്റണി വിൻസെന്റ്, സിബിൻ ജോസഫ്, ജെയിൻ ജെയ്സൺ, ജിഫിൻ, ജെയിംസ്, ഡേവിസ്, ആൽബിൻ, അമീർ, അമൽ, ഷാഫി തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!