കനാല്‍ അറ്റകുറ്റപ്പണി നടത്താതെ വെള്ളം തുറന്നു വിട്ടതില്‍ പ്രതിഷേധം ഉയരുന്നു

കല്ലൂര്‍ക്കാട്: എംവിഐപി കനാല്‍ അറ്റകുറ്റപ്പണി നടത്താതെ വെള്ളം തുറന്നു വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. എംവിഐപി ഉപകനാലുകളിലെ പുല്ലും കാടും വെട്ടി മാറ്റാതെയും കനാലില്‍ ഭാഗികമായി വീണിട്ടുള്ള മണ്ണ് നീക്കം ചെയ്യാതെയുമാണ് വെള്ളം തുറന്നു വിട്ടതെന്നാണ് ആരോപണം ഉയരുന്നത്. ആവശ്യമായ കൃഷിയിടങ്ങളിലേയ്ക്ക് മതിയായ അളവില്‍ വെള്ളമെത്തുന്നതിന് ഇത് തടസമാകുകയാണ്. ശുചീകരണം നടത്താത്ത കനാലില്‍ നിന്ന് ഇതര ആവശ്യങ്ങള്‍ക്ക് വെള്ളം ഉപയോഗിക്കാനാവാത്ത സ്ഥിതിയുമാണ്.

കല്ലൂര്‍ക്കാട് പഞ്ചായത്തിലുള്‍പ്പെടുന്ന കനാലും ഉപകനാലുകളും മുന്‍കാലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് വൃത്തിയാക്കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലുകള്‍ വൃത്തിയാക്കുന്നതിനുള്ള നിയമപരമായ അധികാരം പഞ്ചായത്തുകളില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. പകരം എംവിഐപിയുടെ ഉത്തരവാദിത്വത്തിലാണ് കനാലുകള്‍ വൃത്തിയാക്കേണ്ടത്. ഈ സാഹചര്യത്തില്‍ അടിയന്തിരമായി കനാലുകള്‍ വൃത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് ഫ്രാന്‍സിസ് തെക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജയിംസ് എന്നിവര്‍ ആവശ്യപ്പെട്ടു

 

Back to top button
error: Content is protected !!