കായികാധ്യാപക മേഖലയെ അവഗണിച്ച ശമ്പള പരിഷ്കരണ കമ്മീഷൻ്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു.

 

മൂവാറ്റുപുഴ: എറണാകുളം ജില്ലാ സംയുക്ത കായികാധ്യാപക സംഘടനയുടെ വാർഷിക സമ്മേളനവും യാത്രയയപ്പു സമ്മേളനവും മൂവാറ്റുപുഴ കബനി പാലസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് എം.പി. ബെന്നിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൽദോ എബ്രാഹം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കേരളത്തിലെ കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടി കാണിച്ച് അത് തിരുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. കാലാകാലങ്ങളായി മാറി വരുന്ന സർക്കാരുകൾ ഈ മേഖലയോടു കാണിക്കുന്ന അവഗണനക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ ഓഫീസർ സിത കെ.എം., അലക്സ് ആൻ്റണി, പി.എൻ. സോമൻ, കെ.എ. റിബിൻ, ജോസ് ജോൺ, രഞ്ജിത്ത് മാത്യു, ജിബു പോൾ, ജോസ് പി.ജെ., ജോൺ റാൽ ബിൻ, എൽദോ കെ. ജോസഫ്, ഷാരോൺ പോൾ, ഷൈൻ പി. ജോസ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ: എറണാകുളം ജില്ലാ സംയുക്ത കായികാധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്യുന്നു. ജോൺ റാൽബിൻ, അലക്സ് ആൻ്റണി, പി.എൻ. സോമൻ, എം.പി. ബെന്നി, സിത കെ.എം., ജോസിറ്റ് ജോൺ എന്നിവർ സമീപം.

Back to top button
error: Content is protected !!