ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിൽ 4,50,00000 രൂപയുടെ പദ്ധതികൾക്ക് അംഗീകാരം

കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് പുത്തൻകുരിശ് ഡിവിഷനിൽ 4,50,00000 രൂപയുടെ പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായി ഡിവിഷൻ അംഗം ലിസി അലക്സ് അറിയിച്ചു. പൂതൃക്ക സ്കൂളിൽ ഷീ ജിം, അമ്പലമുകൾ സ്കൂളിൽ വർണ വസന്തം, നീന്തൽക്കുളം പദ്ധതികൾ ഇതിൽ ഉൾപ്പെടും.

തിരുവാണിയൂർ പഞ്ചായത്ത്. പെരുന്താറമുകൾ കുടിവെള്ള പദ്ധതി (23.50 ലക്ഷം), വെണ്ണിക്കുളം ചർച്ച് റോഡ് (6 ലക്ഷം), മാമല അങ്കണവാടി (6 ലക്ഷം), കണ്യാട്ടുനിരപ്പ് റോഡ് (8 ലക്ഷം), വെങ്കിട തൊട്ടിപ്പടി റോഡ് (10 ലക്ഷം), മേപ്പാടം- ഏഴക്കരനാട് റോഡ് (10 ലക്ഷം), ചീമേനിത്തോട് കുളിക്കടവ് (5 ലക്ഷ), ഓപ്പൺ ജിം (10 ലക്ഷം).
കുന്നത്തുനാട് പഞ്ചായത്തിലെ അമ്പലപ്പടി അങ്കണവാടി (75 ലക്ഷം), അംബേദ്കർ കോളനി റോഡ് (20 ലക്ഷം), പാടത്തിക്കര തുരുത്ത് റോഡ് സംരക്ഷണ ഭിത്തി (20 ലക്ഷം), ആഷിയാന ബഡ്സ് സ്കൂൾ (5 ലക്ഷം), പുന്നോർക്കോട്- പാറപ്പുറം റോഡ് (10 ലക്ഷം), എസ്എൻ ജംക്ഷൻ – ആനിയങ്കര റോഡ് (18.5 ലക്ഷം), വെമ്പിള്ളി മിൽമപ്പടി റോഡ് (10 ലക്ഷം), പോത്തനാംപറമ്പ്- അധികാരിമൂല റോഡ് (15 ലക്ഷം).
പൂതൃക്ക പഞ്ചായത്ത്: കാവനാൽത്താഴം കോളനി റോഡ് (6 ലക്ഷം), കുളങ്ങാട്ടുകുഴി കുളം നിർമാണം (21.5 ലക്ഷം), നീലനാൽ താഴം തോട് ബണ്ട് നിർമാണം (16.5 ലക്ഷം), കറുകപ്പിള്ളി- കടമറ്റം റോഡ് (10 ലക്ഷം), പരിയാരം ലക്ഷംവീട് കോളനി (15 ലക്ഷം), എരമത്തുതാഴം ചീപ്പ് നിർമാണം (10 ലക്ഷം), പൂതൃക്ക സ്കൂൾ (27 ലക്ഷം).
പുത്തൻകുരിശ് പഞ്ചായത്ത്. പാടത്തിക്കര തുരുത്ത് അങ്കണവാടി റോഡ് (10 ലക്ഷം), ചാക്ക് കമ്പനി റോഡ്(15 ലക്ഷം), കുറ്റെക്കൂടി വെമ്പിള്ളി റോഡ് (10 ലക്ഷം), മൂലേൽപാടം മുപ്പാട്ടി മുകൾ കോളനി (10 ലക്ഷം). സിആർ കോളനി 3 റോഡുകൾ (15 ലക്ഷം), അമ്പലമുകൾ സ്കൂൾ (13 ലക്ഷം), കുറ്റ കോളനി തൊണ്ടുങ്കൽ റോഡ് (10 ലക്ഷം), രാജർഷി റോഡ് (15 ലക്ഷം), ബിഫാം റോഡ് (9 ലക്ഷം), പുത്തൻകുരിശ് ചർച്ച് റോഡ് (17 ലക്ഷം), ഖാദി ചുറ്റുമതിൽ (2 ലക്ഷം).
Back to top button
error: Content is protected !!