വാരപ്പെട്ടിയിൽചില്ലു മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി

കോതമംഗലം :വാരപ്പെട്ടിയിൽചില്ലു മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിലാണ് ചില്ലു കുപ്പികളും കുപ്പി ചില്ലും ശേഖരിച്ച് സംസ്ക്കരണത്തിനായി കൈമാറുന്നത്. പഞ്ചായത്തിന്റെ പത്തു കേന്ദ്രങ്ങളിൽ നടന്ന ശേഖരണത്തിന് പഞ്ചായത്ത് അംഗങ്ങളും ഹരിത കർമ്മ സേനാംഗങ്ങളും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പങ്കാളികളായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈ. പ്രസിഡന്റ് ബിന്ദു ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എം സെയ്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ ഹുസൈൻ, ഏയ്ഞ്ചൽ മേരി , ബേസിൽ യോഹന്നാൻ , ശ്രീകല സി, പ്രിയ സന്തോഷ്, എം.എസ് ബെന്നി, ഷെജി ബ്ലസി , ദീപ ഷാജു, പഞ്ചായത്ത് സെക്രട്ടറി എം എം.ഷംസുദ്ധീൻ , സി ഡി എസ് ചെയർപേഴ്സൺ ധന്യ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Back to top button
error: Content is protected !!