പെരുമ്പാവൂരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

 

 

മൂവാറ്റുപുഴ :പെരുമ്പാവൂരിൽ അരലക്ഷത്തിലേറെ രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന മാർക്കറ്റ് ഭാഗം, പാലക്കാട്ട്താഴം ഭായ് കോളനി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. പുകയില ഉൽപന്നങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നിട്ടുള്ളതാണ്. റെയ്ഡിൽ ഇൻസ്പെക്ടർ സി.ജയകുമാർ, സബ് ഇൻസ്പെക്ടർമാരായ റിൻസ്, ജോസി, എസ്.സി.പി. ഒ മാരായ ഷിനോജ്, സുബൈർ, റമീസ്, അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു. ശക്തമായ പരിശോധനകൾ തുടരുമെന്ന് എസ്.പി കാർത്തിക്ക് പറഞ്ഞു..

Back to top button
error: Content is protected !!