നിര്‍മല മെഡിക്കല്‍ സെന്ററിന്റെ ഭാഗമായുള്ള പ്രാഥമിക ചികിത്സാ യൂണിറ്റ് ഏനാനല്ലൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

മൂവാറ്റുപുഴ: നിര്‍മല മെഡിക്കല്‍ സെന്ററിന്റെ ഭാഗമായുള്ള പ്രാഥമിക ചികിത്സാ യൂണിറ്റ് ഏനാനല്ലൂര്‍ സെന്റ് സെബാസ്‌ററ്യന്‍സ് പള്ളിക്ക് സമീപമുള്ള എഫ്.സി കോണ്‍വെന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെന്റ് സെബാസ്ററ്യന്‍സ് പള്ളി വികാരി ഫാ. ജോര്‍ജ് തെക്കേഅറ്റത്ത്, ഉദ്ഘാടനം നിര്‍വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സുപീരിയര്‍ മദര്‍ മെര്‍ലിന്‍ അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി.ജെസി ജോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തെരേസ്, വാര്‍ഡ് മെമ്പര്‍ രഹന സോബിന്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സി. ജോവിയറ്റ്, സണ്‍ഡേ സ്‌കൂള്‍ എച്ച്.എം ബാബു ജോര്‍ജ്, അസി. അഡ്മിനിസ്ട്രേറ്റര്‍ സി. ജെസ്ലിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സി. സെലിന്‍ മാത്യു, എന്‍എസ് സി. ടെസ്സി ക്ലേയര്‍, ഡോ. ശിവന്ദ്, മദര്‍ സുപ്പീരിയര്‍ സി. സിസ്സി, ജനറല്‍ മാനേജര്‍ പാട്രിക് എം കല്ലട, ഓപ്പറേഷന്‍സ് മാനേജര്‍ കുമാര്‍, പിആര്‍ഒമാരായ രതീഷ് കൃഷ്ണന്‍, അശ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എല്ലാ ദിവസങ്ങളിലും (ഞായര്‍, ഹോസ്പിറ്റല്‍ അവധിദിവസങ്ങളും ഒഴികെ) രാവിലെ 8 മുതല്‍ വൈകിട്ട് പ്രവര്‍ത്തിക്കുന്നതാണ്. 5 വരെ ക്ലിനിക് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്.

 

Back to top button
error: Content is protected !!