ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും ജനുവരി ഒന്നു മുതല്‍ വില കൂടുന്നു

മൂവാറ്റുപുഴ : ചെരിപ്പിനും തുണിത്തരങ്ങള്‍ക്കും ജനുവരി ഒന്നു മുതല്‍ വില കൂടുന്നു.1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 % ആക്കി. സെപ്റ്റംബറില്‍ ജിഎസ്ടി കൗണ്‍സില്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ വിജ്ഞാപനമാക്കി ഇറക്കിയിരിക്കുന്നത്.ആയിരം രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്ക് 5 %, അതിനു മുകളില്‍ 18 % എന്നിങ്ങനെയാണു നിലവില്‍ ജിഎസ്ടി. ഇത് ഏകീകരിച്ച്‌ എല്ലാറ്റിനും 12 % ആക്കും. ഇതോടെ 1000 രൂപയിലേറെ വിലയുള്ള തുണിത്തരങ്ങള്‍ക്കു വില കുറയും.വൈകാതെ കൂടുതല്‍ ഉല്‍പന്നങ്ങളുടെ നികുതി നിരക്കില്‍ മാറ്റമുണ്ടാകും. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ജിഎസ്ടി കൗണ്‍സിലിനു നല്‍കും.

Back to top button
error: Content is protected !!