അഗതിമന്ദിരത്തില്‍ മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം

മൂവാറ്റുപുഴ: അഗതിമന്ദിരത്തില്‍ മരിച്ച അന്തേവാസികളുടെ സ്രവങ്ങളില്‍ അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. 15 ദിവസത്തിനിടെ നഗരസഭയുടെ അഗതിമന്ദിരത്തില്‍ ഒരേ ലക്ഷണങ്ങളോടെ 5 അന്തേവാസികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ മരിച്ചവരില്‍ നിന്ന് ശേഖരിച്ച ശ്രവങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയത്. മൂവാറ്റുപുഴയിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് മരിച്ചവരുടെ ആമാശയത്തിലും ശ്വാസകോശത്തിലും ക്ലബ്സിയെല്ല, സ്റ്റെഫൈലോകോസ് ഒറിയസ് ബാക്ടീരീയകളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. കണ്ടെത്തിയത്. ദുര്‍ബലരായ വയോധികരില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ബാക്ടീരിയകളാണിത്. വയോജന കേന്ദ്രത്തില്‍ ബാക്ടീരിയ എങ്ങനെ വ്യാപകമായി പടര്‍ന്നു എന്നതിന്റെ കാരണം വ്യക്തമല്ല. അഗതിമന്ദിരത്തില്‍ ഒടുവില്‍ മരിച്ച മാമലശ്ശേരി ചിറത്തടത്തില്‍ ഏലിസ്‌കറിയ (73), ഐരാപുരം മഠത്തില്‍ കമലം (72) എന്നിവരുടെ രക്തസാമ്പിളുകളും മറ്റും പരിശോധിച്ചതിന്റ ഫലമാണ് ബുധനാഴ്ച വന്നത്.അജ്ഞാത രോഗം ബാധിച്ച് അഞ്ചു പേര്‍ മരിക്കാനിടയാക്കിയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് വിശദമായ പരിശോധനയാണ് നടത്തിയത്.

 

അഗതിമന്ദിരത്തില്‍ ശേഷിക്കുന്ന അന്തേവാസികളെ നിബന്ധനകള്‍ക്ക് വിധേയമായി ഏറ്റെടുക്കാമെന്ന് പത്തനാപുരം ഗാന്ധിഭവന്‍ അധികൃതര്‍ അറിയിച്ചു. അന്തേവാസികളെ നഗരസഭയുടെ നേതൃത്വത്തില്‍ ഗാന്ധിഭവനില്‍ എത്തിക്കണമെന്നും, അറ്റകുറ്റപ്പണികള്‍ക്ക് ശേഷം തിരികെ കൊണ്ടുവരണമെന്നും ഗാന്ധി ഭവന്‍ അറിയിച്ചിട്ടുണ്ട്. കെട്ടിടം നവീകരിക്കാന്‍ എട്ട് ലക്ഷം രൂപ നഗരസഭ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാക്കിയ ശേഷമാകും അന്തേവാസികളെ തിരികെ എത്തിക്കുക.

 

Back to top button
error: Content is protected !!