കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ പ്രചരണാര്‍ത്ഥം ആരക്കുഴയില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി

മൂവാറ്റുപുഴ കേന്ദ്ര സര്‍ക്കാരിന്റെ ദേശവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവും തീവ്രവര്‍ഗ്ഗീയവുമായ നയങ്ങള്‍ക്കെതിരെ കിസാന്‍ മസ്ദൂര്‍ സംയുക്ത സമിതി അഞ്ചിന് ഡല്‍ഹിയില്‍ നടത്തുന്ന കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലിയുടെ പ്രചരണാര്‍ത്ഥം ആരക്കുഴയില്‍ കാല്‍നട പ്രചാരണ ജാഥ നടത്തി. കേരള കര്‍ഷകസംഘം, കെഎസ്‌കെടിയു, സിഐടിയു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ജാഥ നടത്തിയത്. ബെന്നി വര്‍ഗീസ് ക്യാപ്റ്റനായ ജാഥ ആരക്കുഴ മാളികപീടിയില്‍ കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് ടി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജാഥ പെരുമ്പല്ലൂര്‍ പോസ്റ്റ് ഓഫീസ് കവലയില്‍ സമാപിച്ചു. സമാപന സമ്മേളനം സിഐടിയു ഏരിയ കമ്മിറ്റി അംഗം അഡ്വ. സാബു ജോസഫ് ചാലില്‍ ഉദ്ഘാടനം ചെയ്തു. ജാഥ ക്യാപ്റ്റന്‍ ബെന്നി വര്‍ഗീസ്, വൈസ് ക്യാപ്റ്റന്‍ സജി ഏലിയാസ് ജാഥ മാനേജര്‍ കെ എസ് ശ്രീക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!