ഇന്ത്യന്‍ സേനകളില്‍ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ക്യാമ്പ് മൂവാറ്റുപുഴയില്‍

മൂവാറ്റുപുഴ: ആര്‍മി നേവി എയര്‍ ഫോഴ്സ് കേന്ദ്ര പോലീസ് സേനകളില്‍ നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പ്രീ റിക്രൂട്ട്മെന്റ് സെലക്ഷന്‍ ക്യാമ്പ് മൂവാറ്റുപുഴയില്‍ നടക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2ന് വൈഎംസിഎ ഹാളില്‍ നടക്കുന്ന ക്യാമ്പില്‍ എസ്എസ്എല്‍സി, +2 , ഡിഗ്രി, ഡിപ്ലോമ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്കും പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും പങ്കെടുക്കാം. 14 നും 21 നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. സൈനികനും സിനിമാ സംവിധായകനുമായ മേജര്‍ രവി ക്യാമ്പിന് നേതൃത്വം നല്‍കി. പ്രവേശന ക്യാമ്പില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂവാറ്റുപുഴ – കോലഞ്ചേരി – തൃപ്പൂണിത്തുറ – എറണാകുളം – അങ്കമാലി എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍ പഠിക്കുന്ന കോഴ്സിന് തടസ്സം വരാത്ത വിധം പരിശീലനം നേടാം. സെലക്ഷനില്‍ പങ്കെടുക്കുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം എത്തിച്ചേരണം. ശാരീരിക ക്ഷമത , മെഡിക്കല്‍ ഫിറ്റ്നസ് എന്നിവ അടിസ്ഥാനമാക്കിയാണ് സെലക്ഷന്‍. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.
8714333577 എന്ന നമ്പറില്‍ പേര്, വയസ്സ്, വിദ്യാഭ്യാസം, സ്ഥലം, ജില്ല എന്നിവ വാട്ട്സ് ആപില്‍ മെസ്സേജായി അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8714333577, +91 95678 16682, +91 6238 803 226 എന്ന നമ്പറില്‍ ബന്ധപ്പെടുക

 

Back to top button
error: Content is protected !!