പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് : തീയതി ദീര്‍ഘിപ്പിച്ചു

കൊച്ചി: ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്) പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വീകരിച്ച അപേക്ഷകള്‍ സ്‌കൂള്‍ അധികൃതര്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിക്കുന്നതിന് സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും തീയതി വീണ്ടും നീട്ടിനല്‍കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് – എറണാകുളം മേഖലാ ആഫീസ് – ഫോണ്‍ – 0484 – 2983130

 

Back to top button
error: Content is protected !!