പ്രീ- ഡിപ്പാര്‍ച്ചര്‍ ബ്രീഫിങ് സംഘടിപ്പിച്ച് ഗ്ലോബല്‍ എഡ്യൂ ആന്‍ഡ് മെന്റര്‍ അക്കാഡമി

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ കോതമംഗലം ഗ്ലോബല്‍ എഡ്യൂ ആന്‍ഡ് മെന്റര്‍ അക്കാഡമി സ്റ്റഡിവിസ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി പ്രീ- ഡിപ്പാര്‍ച്ചര്‍ ബ്രീഫിങ് സംഘടിപ്പിച്ചു. മെന്റര്‍ അക്കാഡമിയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ്, ക്യാനഡ, ജര്‍മനി, ലിത്തുവാനിയ, യൂ.കെ എന്നീ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനായി പുറപ്പെടുന്ന വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. അതാതു രാജ്യങ്ങളിലെ ജീവിത രീതികളെ കുറിച്ചും, വിദ്യാര്‍ഥികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട നിയമ സാങ്കേതിക വശങ്ങളെ കുറിച്ചും ക്യാമ്പസ് ജീവിതം, യാത്ര, പാര്‍ട്ട്-ടൈം വര്‍ക്ക്, പി. ആര്‍ തുടങ്ങിയ ഒട്ടനവധി വിഷയങ്ങളെ കുറിച്ചും ഗ്ലോബല്‍ എഡ്യൂ ഡയറക്ടര്‍ ആശ തോമസ് വിശദീകരിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഗ്ലോബല്‍എഡ്യൂ – മെന്റര്‍ അക്കാദമിയിലെ തങ്ങളുടെ വിജയനുഭവം പങ്കുവച്ചു. ചടങ്ങില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ട്രാവല്‍ കാര്‍ഡ് സമ്മാനിച്ചു. കൂടാതെ ഐഎല്‍ടിഎസ് ഫീസിന്റെ 50 ശതമാനം ഇവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തു.

Back to top button
error: Content is protected !!