യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

പായിപ്ര: യൂത്ത് കോണ്‍ഗ്രസ് പായിപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സിദ്ദിഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: അബിന്‍ വര്‍ക്കി കോടിയാട്ടില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം.സി വിനയന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ ഉമ്മര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.പി ജോയി, കെ.എച്ച് സിദ്ധിഖ്, അഡ്വ: എല്‍ദോസ് പി പോള്‍, സജി പായിക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മന്‍സൂര്‍ ചേന്നര,സന്തോഷ് കുമാര്‍, അഫ്‌സല്‍ വിളക്കത്ത്, സഹീര്‍ മേനാമറ്റം ,ഷെയക്ക് ഫാസില്‍ സൈനുദ്ദീന്‍ അല്‍ത്താഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!