പായിപ്ര പഞ്ചായത്തിൽ കുടുംബശ്രീ സാമൂഹ്യമേള സംഘടിപ്പിച്ചു

പായിപ്ര :   പായിപ്ര ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സാമൂഹ്യമേള നടത്തി. സ്ത്രീപദവി സ്വയം പഠനപ്രക്രിയയുടെ ഭാഗമായി ജെൻഡർ റിസോഴ്സ് സെന്റർ വാരാഘോഷത്തോടനുബന്ധിച്ചാണ് സാമൂഹ്യമേള സംഘടിപ്പിച്ചത്.   മേളയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ സിനി സുധീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷ ടീച്ചർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.ഇ നാസർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത, വാർഡ് മെമ്പർമാരായ ദീപ റോയ്, ഇ.എം ഷാജി, അലിയാർ, വിജി പ്രഭാകരൻ, സുകന്യ അനീഷ്, റെജീന ഷാജി, മുഹമ്മദ് ഷാഫി, സുരേന്ദ്രൻ, എൽ. ജി റോയ്, നെജി ഷാനവാസ്, അസീസ്, സിഡിഎസ് മെമ്പർമാർ, കമ്മ്യൂണിറ്റി കൗൺസിലർ എൻ.ബി രേഷ്മ, ബ്ലോക്ക് കോ ഓഡിനേറ്റർമാരായ ആതിര, സജിത, സിഡിഎസ് അക്കൗണ്ടന്റ് ഹസീന അനസ്, വിവിധ വാർഡുകളിൽ നിന്നുള്ള അയൽക്കൂട്ട അംഗങ്ങൾ പങ്കെടുത്തു.

സാമൂഹ്യമേളയിൽ വിവിധ തരത്തിലുള്ള ജെൻഡർ അവബോധ മത്സരങ്ങൾ, കാർഷിക വിപണന മേളകൾ, ഉൽപന്ന പ്രദർശന വിപണന മേളകൾ, കലാ-കായിക മത്സരങ്ങൾ എന്നിവയും ഒരുക്കി.

Back to top button
error: Content is protected !!