പ്രായിൽ കോളനിയിലേക്ക് വേണം “നല്ലൊരു വഴി “

 

കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് കക്കാട്ടു പാറയിലെ കോലംപ്പിള്ളി മുകൾ പ്രായിൽ കോളനി നിവാസികൾക്ക് വേണം “നല്ലൊരു വഴി “. പതിമൂന്നോളം കുടുംബങ്ങളിലായി 50 പേരിന് മുകളിൽ ഈ കോളനിയിൽ താമസിക്കുന്നുണ്ട്. വർഷങ്ങളായി നല്ലൊരു വഴിക്കായി സ്വപ്നം കാണുകയാണിവർ.നിലവിലെ തൊണ്ട് വഴിയിലൂടെയാണിവർ സഞ്ചരിക്കുന്നത്. പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഇത് കോൺക്രീറ്റ് ചെയ്തും നല്കിയിരുന്നു. വാഹനം കയറാൻ ബുദ്ധിമുട്ടുള്ളതിനാൽ ആശുപത്രി ആവശ്യങ്ങൾ വരുമ്പോൾ രോഗിയെ എടുത്തു കൊണ്ട് പോകേണ്ട അവസ്ഥയാണ് ഉള്ളതെന്ന് കോളനി നിവാസികൾ പറയുന്നു. തികച്ചും സാധാരണക്കാരായ ആളുകളാണ് ഇവിടെ കഴിഞ്ഞ് വരുന്നത്.മുൻപ് പല തവണ വഴിക്ക് വീതി കൂട്ടി കിട്ടാൻ പഞ്ചായത്ത് മെമ്പർ അടക്കമുള്ളവർ ശ്രമം നടത്തിയതാണ്. പക്ഷെ പല കാരണങ്ങളാൽ അവ വിജയിക്കാതെ വന്നു.പുതുതായി ജയിച്ച് വരുന്ന മെമ്പർ ആരായാലും കോലംപ്പിളളി മുകൾ കോളനി നിവാസികൾകൾക്ക് ഒന്നേ ചോദിക്കാനുള്ളൂ.. തങ്ങളുടെ സ്വപ്ന വഴി….

Back to top button
error: Content is protected !!