രാഷ്ട്രീയം

പ്രവാസി ലീഗ് പ്രതിഷേധ സമരം

 

മൂവാറ്റുപുഴ:പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്ന് നാഴികക്ക് നാല്പത് വട്ടം പറഞ്ഞ് പിരിവ് നടത്തിയിരുന്ന പിണറായി സർക്കാർ പ്രവാസികൾ ജോലിയും കൂലിയും ഇല്ലാതെ കഷ്ടപ്പെട്ടപ്പോൾ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണ് ചെയ്തതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെഎം . അബ്ദുൾ മജീദ് ആരോപിച്ചു
തിരിച്ചെത്തിയ പ്രവാസികൾക്ക് 5000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരുരൂപ പോലും സഹായം നൽകാത്തതിൽ പ്രതിഷേധിച്ച് പ്രവാസി ലീഗ് സംസ്ഥാന വ്യാപകമായിനടത്തുന്ന സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
“ആ അയ്യായിരം രൂപ എനിക്ക് കിട്ടിയില്ല ” എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം.
പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് സി.കെ.ബീരാൻ അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കെ.കെ.അലി മുഖ്യപ്രഭാഷണം നടത്തി.പ്രവാസി ലീഗ് ജില്ലാ നേതാക്കളായ എം..എം.സീതി,അൻവർ കൈതാരം നാസ്സർ കൊടികുത്തുമല, ഷുക്കൂർ കുന്നത്ത്നാട്.സുധീർവൈപ്പിൻ,നാസർ വലിയപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!
Close