അപകടത്തില്‍ പരുക്കേറ്റ പല്ലാരിമംഗലം സ്വദേശിക്ക് ചികിത്സാ സഹായം നല്‍കി ‘ഇടം’ പ്രവാസി സംഘടന.

 

മൂവാറ്റുപുഴ: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ പല്ലാരിമംഗലം കൂറ്റംവേലി ഉതിനാട്ട് സനൂപ് ഇബ്രാഹിമിന് ചികിത്സാ സഹായം നല്‍കി ‘ഇടം’
പ്രവാസി സംഘടന. 1.45 ലക്ഷം രൂപ ചികിത്സ സഹായം സംഘടനയുടെ ആഭിമുഖ്യത്തിൽ കൈമാറി. ചികിത്സാ സഹായ നിധി ചെയര്‍മാന്‍ ഇല്യാസ് മൗലവിക്ക് ഇടം പ്രസിഡന്റ് നവാസ് മൈതീനാണ് സഹായം കൈമാറിയത്. ചടങ്ങില്‍ സി.പി.ഐ.എം. പല്ലാരിമംഗലം ലോക്കല്‍ സെക്രട്ടറി എം.എം. ബക്കര്‍, കൂറ്റംവേലി ബ്രാഞ്ച് സെക്രട്ടറി ഷിജീബ് സൂപ്പി, സനൂപ് ചികിത്സാ സഹായനിധി ട്രഷറര്‍ പി.പി. മുഹമ്മദ്, കണ്‍വീനര്‍ കെ.എ. ജമാല്‍, പല്ലാരിമംഗലം പഞ്ചായത്ത് അംഗം എ.എ. രമണന്‍, കെ.എ. ബാവ, ഇടം എക്‌സിക്യൂട്ടീവ് അംഗങ്ങളായ അജാസ് ഒ. ജമാല്‍, അജില്‍സ് ഒ. ജമാല്‍, ഇടം അംഗങ്ങളായ അനസ് സൈനുദ്ദീന്‍, മുഹമ്മദ് കൊടത്താപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ചികിത്സാ സഹായം ഇല്യാസ് മൗലവിക്ക് നവാസ് മൈതീന്‍ കൈമാറുന്നു

Back to top button
error: Content is protected !!