പ്രതിഭാ സംഗമവും അക്കാഡമിക് എക്‌സലന്റ് സ് അവാര്‍ഡ് വിതരണവും നടത്തി

കോതമംഗലം: പിണ്ടിമന പഞ്ചായത്ത് പത്താം വാര്‍ഡിലെ വിവിധ പരീക്ഷകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികളുടെ പ്രതിഭാ സംഗമവും അക്കാഡമിക് എക്‌സലന്റ്‌സ് അവര്‍ഡ് വിതരണവും നടന്നു. അയിരൂര്‍പ്പാടം ജാസ് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു .വാര്‍ഡ് മെമ്പര്‍ എസ്.എം അലിയാര്‍ അധ്യക്ഷനായി. ലൈബ്രറി സെക്രട്ടറി അശ്വതി അരുണ്‍,ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എ അന്‍ഷാദ്, പ്രവാസി സംഘം സെക്രട്ടറി സുനില്‍ അബ്ദുല്‍ ഖാദര്‍, ലൈബ്രറി പ്രവര്‍ത്തകരായ ഒ.കെ സനോജ്, ബേസില്‍ യോഹന്നാന്‍, ലൈബ്രേറിയന്‍ സൗമ്യ സനോജ് എന്നിവര്‍ പ്രസംഗിച്ചു. .ഉന്നത വിദ്യാഭ്യാസ മേഖലയിലേതുള്‍പ്പടെ വാര്‍ഡിലെ 34 വിദ്യാര്‍ത്ഥി പ്രതിഭകളെ ചടങ്ങില്‍ അനുമോദിച്ചു.

Back to top button
error: Content is protected !!