പ്രതിഭാ സംഗമം 2024 സംഘടിപ്പിച്ച് അര്‍ബന്‍ സഹകരണ ബാങ്ക്

മൂവാറ്റുപുഴ: അര്‍ബന്‍ സഹകരണ ബാങ്കിലെ അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികളില്‍ 2024ലെ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയവരെ അന്താരാഷ്ട്ര സഹകരണ ദിനത്തില്‍ നടത്തിയ പ്രതിഭാ സംഗമത്തില്‍ ആദരിച്ചു. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രതിഭാ സംഗമം ബാങ്ക് ചെയര്‍മാന്‍ അഡ്വ.എ.എ അന്‍ഷാദ് പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം നേടിയ 61 കുട്ടികള്‍ക്ക് പ്രശസ്തി ഫലകവും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. ബാങ്ക് വൈസ് ചെയര്‍മാന്‍ പി.വി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബാങ്ക് ജനറല്‍ മാനേജര്‍ എം.എ ഷാന്റി, ബോര്‍ഡ് അംഗം സജി ജോര്‍ജ്ജ്, വൈസ് ചെയര്‍മാന്‍ പി.വി ജോയി, അഡ്വ. ഷാജു ജോസഫ്,റ്റി.ശിവദാസ്, സി.എം വാസു, രാജു തോമസ്, ഷാലി ജയിന്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!