പി.പി എസ്‌തോസ് അനുസ്മരണം ഞായറാഴ്ച

മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, എം.പി, എംഎല്‍എ, മൂവാറ്റുപുഴ നഗരസഭ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.പി എസ്‌തോസിന്റെ 35-ാമത് ചരമവാര്‍ഷിക ദിനാചരണം ഞായറാഴ്ച മൂവാറ്റുപുഴയില്‍ നടക്കും. സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്. രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തല്‍, സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും. തുടര്‍ന്ന് എസ്‌തോസ് ഭവന്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആര്‍ മുരളീധരന്‍, ജില്ല കമ്മിറ്റി അംഗം പി.എം ഇസ്മയില്‍ ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. രാവിലെ ഏഴിന് മൂവാറ്റുപുഴ ഏരിയയിലെ ബ്രാഞ്ച് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും.

 

Back to top button
error: Content is protected !!