പോയാലി മലയ്ക്ക് സമീപം വീണ്ടും മണ്ണ് ഇടിഞ്ഞു

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പോയാലിമലയോട് ചേര്‍ന്ന് പ്‌ളൈവുഡ് കമ്പനി നിര്‍മാണത്തിനുവേണ്ടി പണിതുയര്‍ത്തിയ കൂറ്റന്‍ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നതിന് സമീപം വീണ്ടും മണ്ണിടിച്ചിൽ. ശനിയാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച പ്‌ളൈവുഡ് കമ്പനി നിര്‍മാണത്തിനുവേണ്ടി പണിതുയര്‍ത്തിയ കൂറ്റന്‍ സംരക്ഷണ ഭിത്തി തകര്‍ന്നിരുന്നു. പോയാലി മല – മില്ലും പടി റോഡിലേക്കാണ് 200 മീറ്ററിലേറെ നീളത്തിലുള്ള സംരക്ഷണ ഭിത്തി വന്‍ശബ്ദത്തോടെ തകര്‍ന്നുവീണത്. റോഡ് പൂര്‍ണാണായും മണ്ണും കല്ലും ചെളിയും നിറഞ്ഞ് ഗതാഗതം മുടങ്ങി. കഴിഞ്ഞ ദിവസം മുവാറ്റുപുഴ ആർ.ഡി.ഒ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിൽ റോഡിൽ നിന്നും കമ്പനി ഉടമയുടെ ചെലവിൽ മണ്ണും കല്ലും നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചിരുന്നു.വെള്ളിയാഴ്ച്ച കുറച്ച് ഭാഗം കല്ലും മണ്ണും ജെ സി ബി ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. ഈ ഭാഗത്താണ് ശനിയാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് വീണ്ടും മണ്ണിടിഞ്ഞത്. മലയുടെ ചെരുവിൽ പ്ലൈവുഡ് കമ്പനിയുടെ മറവിൽ മണ്ണും കല്ലും നീക്കം ചെയ്തത് പോയാലി മലയ്ക്കും ഭീഷണിയായിരിക്കുകയാണ്. ടൂറിസം പ്രോജക്ടിനായി പദ്ധതി തയ്യാറാക്കുന്ന പോയാലി മലയുടെ ഭാഗത്ത് അപകടകരമായ രീതിയില്‍ മണ്ണിടിച്ച് പ്ലൈവുഡ് കമ്പനി നിര്‍മിക്കുന്നതിനെതിരെ നാട്ടുകാരുടെ പരാതി നിലനില്ക്കെയാണ് ദുരന്തം സംഭവിച്ചത്.

 

Back to top button
error: Content is protected !!