നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

പോക്സോ കേസ്: നില്‍പ്പ് സമരവുമായി സിപിഐഎം

 

മൂവാറ്റുപുഴ : പോക്സോ കേസ് പ്രതി ഷാന്‍ മുഹമ്മദിനെ അറസ്റ്റ് ചെയ്യണമെന്നും പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ച മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം പോത്താനിക്കാട്, പൈങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. പൈങ്ങോട്ടൂര്‍ ടൗണില്‍ നടന്ന സമരം സിപിഐഎം കവളങ്ങാട് എരിയാ സെക്രട്ടറി ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം സാബു മത്തായി അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ എ അന്‍ഷാദ്, സിപിഐഎം ലോക്കല്‍ സെക്രട്ടറി റാജി വിജയന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ശരത് രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പോത്താനിക്കാട് ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ പോത്താനിക്കാട് ടൗണില്‍ നടന്ന സമരം സിഐടിയു ഏരിയാ സെക്രട്ടറി പി എം ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കെ പി ജയിംസ് അധ്യക്ഷനായി. സിപിഐഎം ലോക്കല്‍ സെക്രട്ടറി എ കെ സിജു, കെ എം അലിയാര്‍, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫോട്ടോ…പൈങ്ങോട്ടൂര്‍ ടൗണില്‍ നടന്ന നില്‍പ്പുസമരം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Back to top button
error: Content is protected !!