പോത്താനിക്കാട് പഞ്ചായത്തിലെ സ്‌കൂളുകളില്‍ പൗള്‍ട്രി ക്ലബ്ബ് ആരംഭിച്ചു

പോത്താനിക്കാട്: മൃഗസംരക്ഷണവകുപ്പിന്റെ സഹകരണത്തോടെ പോത്താനിക്കാട് പഞ്ചായത്തിലെ സെന്റ് മേരീസ് ഹൈസ്‌കൂളിലും, പുളിന്താനം ഗവ.എല്‍ പി സ്‌കൂളിലും പൗള്‍ട്രി ക്ലബ്ബുകള്‍ ആരംഭിച്ചു. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ച് 50 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് മേലേത്ത് വിതരണോദ്ഘാടനം നിര്‍വഹിച്ചു. പോത്താനിക്കാട് സ്‌കൂളില്‍ പഞ്ചായത്തംഗം ഡോളി സജിയും, പുളിന്താനം സ്‌കൂളില്‍ പഞ്ചായത്തംഗം എന്‍.എം.ജോസഫും അധ്യക്ഷത വഹിച്ചു.വെറ്ററിനറി സര്‍ജന്‍ ഡോ.ജെസി.കെ.ജോര്‍ജ്, സെന്റ് മേരീസ് ഹൈസ്‌കൂള്‍ മാനേജര്‍ ജെയിംസ് വര്‍ഗീസ്, പ്രധാനാധ്യാപികമാരായ ഷാനി മാത്യു, കെ.നസീമ എന്നിവര്‍പ്രസംഗിച്ചു

 

Back to top button
error: Content is protected !!