ചരമം

പോത്താനിക്കാട് സെന്റ് മേരീസ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപിക ചെട്ടിയാംകുടിയില്‍ സാറാമ്മ (86) നിര്യാതയായി

പോത്താനിക്കാട് : ചെട്ടിയാംകുടിയില്‍ പരേതനായ സി.കെ. ഗീവര്‍ഗീസിന്റെ ഭാര്യ സാറാമ്മ (86- റിട്ട. അധ്യാപിക, സെന്റ് മേരീസ് ഹൈസ്‌കൂള്‍ പോത്താനിക്കാട്) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 2ന് പോത്താനിക്കാട് ഉമ്മിണികുന്ന് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക സെമിത്തേരിയില്‍. പരേത പോത്താനിക്കാട് മണ്ണാറപ്രായില്‍ കുടുംബാഗമാണ്. മക്കള്‍ : ഡൂഡു, ആശ, പരേതരായ സാജി, ആഷ. മരുമക്കള്‍ : ഷീല കൂരന്‍ അങ്കമാലി, ബിന്ദു മാലിയില്‍ കോതമംഗലം, ബിജു വലിയകാലായില്‍ കുമ്പനാട് തിരുവല്ല. പരേത പോത്താനിക്കാട് ഗ്രാമപഞ്ചായത്തംഗം, കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം, പോത്താനിക്കാട് ഫാര്‍മേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡംഗം, കോതമംഗലം എം.എ കോളേജ് ഗവേണിംഗ് ബോര്‍ഡ് അംഗം, സനാതന ബഡ്‌സ് സ്‌കൂള്‍ കമ്മിറ്റിയംഗം, പോത്താനിക്കാട് മഹിളാ സമാജം പ്രസിഡന്റ്, പോത്താനിക്കാട് പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ്, പോത്താനിക്കാട് റബ്ബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി എക്‌സിക്യൂട്ടീവ് അംഗം, കേരള സ്റ്റേറ്റ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 

Back to top button
error: Content is protected !!