പോത്താനിക്കാട് പഞ്ചായത്തിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് 30ന്

പോത്താനിക്കാട്: പോത്താനിക്കാട്   പഞ്ചായത്തിൽ പ്രസിഡൻ്റിനെയും വൈസ് പ്രസിഡൻ്റിനേയും 30 ന് തെരഞ്ഞെടുക്കും.രാവിലെ 11 ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും ഉച്ചകഴിഞ്ഞ് 2 ന് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പും നടക്കും. കോൺഗ്രസിലെ ധാരണ അനുസരിച്ച് പ്രസിഡൻ്റായിരുന്ന എൻ.എം. ജോസഫും വൈസ് പ്രസിഡൻ്റായിരുന്ന ഡോളി സജിയും കഴിഞ്ഞ 30 ന് രാജി വച്ചിരുന്നു. രണ്ടാം വാർഡ് അംഗം ജോസ് വർഗീസ് പ്രസിഡൻ്റും ഒന്നാം വാർഡ് അംഗം ഫിജിന അലി വൈസ് പ്രസിഡൻ്റും ആകും. 13 അംഗ ഭരണ സമിതിയിൽ കോൺഗ്രസിന് ഏഴും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളാണ് നിലവിലുള്ളത്. പതിനൊന്നാം വാർഡ് അംഗമായിരുന്ന രാജൻ കുമാരൻ നിര്യാതനായ ഒഴിവിൽ ആ വാർഡിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ നടന്നേക്കും.

Back to top button
error: Content is protected !!