പോത്താനിക്കാട് പഞ്ചായത്ത് : ജോസ് വര്‍ഗീസ് മേലേത്ത് പ്രസിഡന്‍റ്, ഫിജിന അലി വൈസ് പ്രസിഡന്‍റ്.

പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിന്റെ പ്രസിഡന്റായി ജോസ് വര്‍ഗീസ് മേലേത്തും, വൈസ് പ്രസിഡന്റായി ഫിജിന അലിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കോണ്‍ഗ്രസ് അംഗങ്ങളാണ്. കോണ്‍ഗ്രസിലെ ധാരണ പ്രകാരം എന്‍.എം. ജോസഫ്, ഡോളി സജി, എന്നിവര്‍ യഥാക്രമം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച ഒഴിവിലാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 13 അംഗ ഭരണസമിതിയാണിവിടെ. 11-ാം വാര്‍ഡംഗം എല്‍ഡിഎഫിലെ വി.കെ. രാജന്‍ മരിച്ചതുമൂലം ഇപ്പോള്‍ ആകെ 12 പേരാണ് ഭരണസമിതിയിലുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ ജോസ് മേലേത്ത്, ഫിജിന അലി എന്നിവര്‍ 7 വോട്ടുകളും ഇടതുമുന്നണിയിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിന്‍സന്‍ ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ബിസ്‌നി ജിജോ എന്നിവര്‍ക്ക് 4 വോട്ടുകളുമാണ് ലഭിച്ചത്. 8-ാം വാര്‍ഡില്‍നിന്നും സ്വതന്ത്ര അംഗമായി വിജയയിച്ച ടോമി ഏലിയാസ് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു. കോതമംഗലം താലൂക്ക് സപ്ലൈ ഓഫീസര്‍ വരണാധികാരിയായിരുന്നു.

 

Back to top button
error: Content is protected !!