സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്ക് ഊന്നല്‍ നല്‍കി പോത്താനിക്കാട് പഞ്ചായത്ത് ബഡ്ജറ്റ്

പോത്താനിക്കാട്: പഞ്ചായത്തിന്റെ 2023- 24 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഫിജിന അലി അവതരിപ്പിച്ചു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ പ്രസിഡന്റ് ജോസ് വര്‍ഗീസിന്റെ അധ്യക്ഷത വഹിച്ചു. 138281446 രൂപ വരവും, 136564333 രൂപ ആകെ ചെലവും, 1717133 രൂപ നീക്കിയരിപ്പും ഉള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിക്കായി 10600000 രൂപയുംകാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് 2802550 രൂപയും മൃഗസംരക്ഷണ ക്ഷീര വികസനത്തിന് 1200000 രൂപയും ആരോഗ്യ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2129000 രൂപയും പോത്താനിക്കാട് വെറ്റിനറി ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയും, പഞ്ചായത്ത് റോഡുകളുടെ നിര്‍മ്മാണ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നു കോടി 60 ലക്ഷം രൂപയും, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 30 ലക്ഷം രൂപയുമാണ് ഈ ്ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സെക്രട്ടറി അനില്‍കുമാര്‍, മെമ്പര്‍മാരായ ജിനു മാത്യു, മേരി തോമസ്, ആശാ ജിമ്മി, ബിസിനി ജിജോ, സജി കെ വര്‍ഗീസ്, സുമാദാസ്, ടോമി ഏലിയാസ്, ഡോളി സജി, വിന്‍സെന്റ് ഇല്ലിക്കല്‍, സാബു മാധവന്‍, അക്കൗണ്ടന്റ് സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!