പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കും

പോ​ത്താ​നി​ക്കാ​ട്: പോ​ത്താ​നി​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണും ഏ​ഴ്, എ​ട്ട് വാ​ര്‍​ഡു​ക​ളും പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ര്‍​ഡും മൈ​ക്രോ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ന്ന​ത​ത​ല യോ​ഗം ചേ​ര്‍​ന്ന​ത്.
ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ള്‍​ക്ക് പു​റ​മെ മു​ഴു​വ​ന്‍ പ്ര​ദേ​ശ​ത്തും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ യോ​ഗം തീ​രു​മാ​നി​ച്ചു. പോ​ത്താ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​നം ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തി.

Back to top button
error: Content is protected !!