പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു

പോത്താനിക്കാട്സം: സ്ഥാനത്ത് പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് പോത്താനിക്കാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികളുടെ വില നൂറ് കടന്നതോടെയാണ് ഒരു രൂപയ്ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തതാണ് പ്രതിഷേധിച്ചത്. പ്രതിഷേധ ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുബാഷ് കടക്കോട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് ഒരു രൂപയ്ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി സി. ജോണ്‍ അധ്യക്ഷത വഹിച്ചു. എന്‍.എം. ജോസഫ്, കെ.വി. കുര്യാക്കോസ്, ടി.എ. കൃഷ്ണന്‍ക്കുട്ടി, ആശാ ജിമ്മി, ഷാന്‍ മുഹമ്മദ്, സാലി ഐപ്പ് ,ഫിജിന അലി ,ജിനു മാത്യു ,ഡോളി സജി ,സജി കെ വര്ഗീസ് ,കനകമണി കെ ര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!