പോത്താനിക്കാട് ആയുര്‍വേദ ഡിസ്പെന്‍സറിയി മാതൃവന്ദനം പദ്ധതിക്ക് തുടക്കം

പോത്താനിക്കാട്: പോത്താനിക്കാട് ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന മാതൃവന്ദനം പദ്ധതിയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പ്രസവം കഴിഞ്ഞ സ്ത്രീകളുടെ ആരോഗ്യരക്ഷയ്ക്കായി മരുന്നുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയാണ് മാതൃവന്ദനം. പഞ്ചായത്തംഗങ്ങളായ ജിനു മാത്യു, ഡോളി സജി, സജി.കെ, വര്‍ഗീസ്, എന്‍.എം ജോസഫ്, സുമ ദാസ്, ടോമി ഏലിയാസ്, സെക്രട്ടറി അനില്‍കുമാര്‍. കെ, മെഡിക്കല്‍ ഓഫീസര്‍ ഡോ. സംഗീത, എ. കെ. സിജു, ഷാജി. സി. ജോണ്‍, എന്‍. എ. ബാബു എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!