നാട്ടിന്‍പുറം ലൈവ്പൈങ്ങോട്ടൂര്‍പോത്താനിക്കാട്

പോത്താനിക്കാട് എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ സംയുക്തമായി എമർജൻസി വാഹനം ഏർപ്പെടുത്തി.

 

പൈങ്ങോട്ടൂർ :കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പോത്താനിക്കാട് എസ് എഫ് ഐ – ഡി വൈ എഫ് ഐ പ്രവർത്തകർ സംയുക്തമായി എമർജൻസി വാഹനം ഏർപ്പെടുത്തി.
എമർജൻസി വാഹ്നത്തിന്റെ ഫ്ലാഗ് ഓഫ് ഡി.വൈ.എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു.തുടർന്ന്
24 മണിക്കൂറും ബന്ധപ്പെടാവുന്ന സഹായ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എ.എ അൻഷാദും നിർവ്വഹിച്ചു.കോവിഡ് രോഗികൾക്ക് ഭക്ഷണം, മരുന്ന് തുടങ്ങി അവശ്യസാധനങ്ങൾ എത്തിക്കുക, വീട്, വാഹനങ്ങൾ , ഓഫീസ് എന്നിവ അണുവിമുക്തമാക്കൽ, ശവസംസ്കാരം, വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയവയും ഏർപ്പെടുത്തിയിട്ടുണ്ട്.
ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം, സിപിഐ എം ലോക്കൽ സെക്രട്ടറി എ കെ സിജു, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ബേസിൽ ജെയിംസ്, പ്രസിഡന്റ്‌ പി കെ സുബിൻ, എസ് എഫ് ഐ ഏരിയാ പ്രസിഡന്റ് എൽദോസ് എം ജേക്കബ്, ലോക്കൽ സെക്രട്ടറി ബേസിൽ വി തുരുത്തേൽ, പ്രസിഡന്റ് അഭിരാം ഷൈകുമാർ, മേഖല കമ്മിറ്റി അംഗങ്ങളായ നോയൽ, എൽദോസ്, ഷിബു ഏദൻസ്, സി വി ജേക്കബ്, ഷിബു ജോസ്, കെ വി മനോജ്, പി വി അബ്രഹാം, കെ പി ജെയിംസ് എന്നിവർ പങ്കെടുത്തു.

ക്യാപ്ഷൻ…
പോത്താനിക്കാട്
എമർജൻസി വാഹ്നത്തിന്റെ ഫ്ലാഗ് ഓഫ് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് നിർവഹിക്കുന്നു

Back to top button
error: Content is protected !!
Close